സൃഷ്ടികളിൽ മഹാത്ഭുതങ്ങളാണ് മാനവകുലം . അവരുടെ ക്രിയകളിലും വിക്രിയകളിലും നന്മയൊളിപ്പിച്ചുവച്ചപ്പോൾ ദൈവം മഹത്വമായി മാറി. നെല്ലോലയിലെ വെറുമൊരു മഞ്ഞുകണമാണ് ഞാനെന്ന തിരിച്ചറിവ് എനിക്കുണ്ടായത് വളരെ അടുത്ത ദിവസങ്ങളിലാണ്. ലോകത്തെ കീഴ്പ്പെടുത്താം ഒരിക്കലും കാൽചുവട്ടിലുണ്ടാകില്ല. ഓർമകളിൽ വസന്തം സുന്ധരമാണ്. പറഞ്ഞുതന്ന ഓരോകഥകളിലും വസന്തമായിരുന്നു. ഇന്നലെ പൊടുന്നതനെ ഗ്രീഷ്മം അനുഭവപെട്ടു. അതിനെ സമീപിച്ചത് ഒരു പേമാരി ആയിരുന്നു. ആ വസന്തകാലത്തെ പ്രണയിക്കുമ്പോൾ പൂക്കളുടെ നിറവും മണവും എനിക്ക് അന്യമായിരുന്നു. അളവുകോലുകൾ ഒന്നും തേടി വന്നതേയില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ