വിചിത്രമാണ് എല്ലാം .
പൂര്ണമാകാത്ത കവിത പോലെ. എഴുതപ്പെട്ടിട്ടില്ലാത്ത കഥപോലെ വളരെ വിചിത്രമാണ് ജീവിതം. ആരൊക്കെയോ വായിച്ചു തീർക്കാൻ ശ്രമിക്കുന്നു, സാധ്യമാകാതെ പോകുന്നു
ഈ അടുത്തിടയ്ക്കെപ്പോഴൊആണ് ആ മാലാഖക്കുട്ടി എന്നെ കാണാൻ വന്നത്. ഒറ്റനോട്ടത്തിൽ എനിക്കറിയാൻ കഴിഞ്ഞു അവളൊരു മാലാഖകുട്ടിയാണെന്നു. ചിത്രത്തിൽ കാണുന്നതുപോലെ അവൾക്കു ചിറകൊന്നുമില്ലായിരുന്നു നല്ലൊരു മനസുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മനസ്സ്. അത്രമാത്രം അവള് സമ്മാനിച്ച ആ കുറ്റിപെൻസിലും ഒപ്പം ഒരു ചുവന്ന പുഷ്പവും വിധിക്കപെട്ടതോ കുറിയ കുറെ വരകൾ അതിലേക്കു ചാലിച്ച നിറങ്ങളും.