മനസ്വിനി
കനവുകൾ തീർത്തൊരാ കടലാസുവഞ്ചിയിൽ
ഒരുപാടുമോഹങ്ങൾ കോർത്തുവച്ചു
തീരങ്ങൾ തേടി അലഞ്ഞുനാമൊരുമിച്ചു.
കാലത്തിൻ പേമാരിയിതെത്രകണ്ടു.
കാലത്തിൻ പേമാരിയിതെത്രകണ്ടു.
അരുമയായിനീയെന്നിൽ
അടരാതെ ചേർന്നൊരുൾക്കുളിരായി
പിന്നെ കാലം ചാർത്തിയ സീമന്തമായി.
ഭൂതഭവിഷ്യവര്ത്തമാനങ്ങൾ-
ഒരുക്കിനാമൊരുമിച്ചൊരുകുടക്കീഴിൽ
വിഷുവും വര്ഷവും പോയതറിയാതെ
ഒരുനാളൊരുവാക്കും ഒരുകണ്ണീർകണവുമായി
ഈ യാത്രയിൽ നീ സഖി.....
നാളിതെങ്ങും നീളും ജീവിതയാത്രയിൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ