പടേനി

 


കോവിഡ്  പശ്ചാത്തലത്തിൽ  മഹാമാരിയോട് പൊരുതാൻ സന്നദ്ധരായ ഞാനുൾപ്പെടുന്ന ഒരുകൂട്ടം ജനതയുടെ മാനസിക വികാരത്തെ പഴമയുടെ പടയണി കഥയിലൂടെ മുഖം മൂടി വേണ്ടാത്ത ഒരു പുലരിയെ സ്വീകരിക്കാൻ സാധ്യമാകട്ടെ എന്ന് അന്തഃരംഗത്തിലൂടെ ആശീർവദിക്കയാണ് ഞാനിവിടെ

 

 

 

 

പടയണിയുടെ നാട്ടിലൂടെ നടന്നൊരു കാലമുണ്ടായിരുന്നു. മീനച്ചൂട് കനക്കുമ്പോൾ    മറുതക്കോലങ്ങളും, യക്ഷിക്കോലങ്ങളും, പക്ഷിക്കോലങ്ങളും വസൂരിക്കെതിരെ ദംഷ്ട്ര കാട്ടി അലറാറുണ്ടായിരുന്നു. നെടുവീർപ്പുകൾക്കൊടുവിലെ കാലാരിക്കോലങ്ങളും.
പിന്നിട്ടവഴികൾ  പേടിച്ചരണ്ട് ഇരുട്ടിലെവിടെയോ ഒളിച്ച പിണിയാൾ.
ആപാല്സന്ധിയിൽ അവരിലെ ആരോ വിളിച്ചുണർത്തി

തിരുവല്ല കുന്നന്താനം   പ്രദേശങ്ങളുടെ  മാത്രമായ അടവി, മറ്റുള്ളവരുടെ കാപ്പൊലി - ഭയം കൂറീയ രാത്രികൾ, അലർച്ചയും, ചാർത്തിയ ചായങ്ങളും തീവെട്ടികൾക്കുമുന്നിൽ തെളിഞ്ഞുകാണാം.
ചിലർക്ക് കനവ്, ചിലർക്ക് നേര്, മറ്റുചിലർക്ക് വെറുമൊരു നേരംപോക്ക്. ആവാഹനം കഴിഞ്ഞു  സമസ്ത മന്ത്രങ്ങളും നിലയ്ക്കുമ്പോൾ  ഒരു പുതിയ പുലരിവരും.

 

 

പടേനി



ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ-

ഒരു  പൂക്കാലംവരും .

നാടിന്റെ നന്മ്മയിലിന്നു നാളമായിമാറുവാൻ

നാം അണിയുന്നു  പടേനികോലങ്ങൾ.

ചായവും, ചിലമ്പും പേറിയ ബീഭത്സമില്ലെങ്കിലും.

പിണിയാൾക്കെതിരെ കൃപാനമാകുവാൻ

നാം ആതുര സേവകർ .

ചെറുത്തുനിൽപ്പിന്റെ  തീവെട്ടിപേറുന്ന

പടയാളികൾ നാം  -  നിശബ്ദശബ്ദങ്ങൾ.

 

ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ

ഒരു  പൂക്കാലംവരും .

നാടിന്റെ നന്മ്മയിലിന്നു നാളമായിമാറുവാൻ

അതിജീവനത്തിലൊരു  തിരിതെളിയിക്കുവാൻ

കാലൈക്യംമാകുമൊരായിരം  നിഴലുകൾ

ശാസ്ത്രവും സത്യവും അവരുടെ കൂട്ടുകാർ

 

മഹാമാരിതൻ ബഹുവ്യാപനം -

ഒരു കഥയാകും വെറും കഥ.

അലറുന്നു വ്യഥയോടു,

തൂലികമാത്രമല്ലീഞാനും  

ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ 

 ഒരു  പൂക്കാലംവരും  

അരുണകിരണങ്ങൾക്കും  മുഖംമൂടി

വേണ്ടാത്ത   പുലരിവരും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Anathapuri.🥰

അത് പ്രണയം!