അങ്ങനെ നമ്മളും.
പറയാതെ അറിയാതെപോയ
ഒരുപാട് കഥകൾ
ചിലനേരങ്ങളിൽ അറിഞ്ഞുകൊണ്ട് പറഞ്ഞ
ചില കെട്ടുകഥകൾ .
പൊടുപ്പും തൊങ്ങലും ചേർത്തെറിഞ്ഞുതന്ന ആശകൾ
ഇവയെല്ലാം ചേർത്ത് വളർത്തിയെടുത്ത
നിന്നിലേക്ക് നീളുന്ന ശാഖകളുള്ള
ഉള്ളിന്റെ ഉള്ളിലേക്ക് വേരുകൾ ആഴ്ന്നിറങ്ങിയ
ഒരു വടവൃക്ഷം.
ആകാശത്തെ തൊട്ട്
തലപ്പാവ് ചാർത്തി
അങ്ങനെ
മഴയും മഞ്ഞും വെയിലും അറിഞ്ഞു
രാത്രിയോടും പകലിനോടും
സല്ലപിച്ച
ഒരുപാട് കഥകൾ.
അങ്ങനെ നമ്മളും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ