ഓർമയിൽ ഒരു ഫെബ്രുവരികൂടി


സ്വ
പ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്ന കാലംയാഥാർഥ്യങ്ങളിൽ പുഞ്ചിരിനിറയ്ക്കാൻ ഒരുമിച്ചു ഒരു ജനുവരിയിലെ കാൽവയ്പ്പ്എവിടെയോക്കെയോ ഓര്മകളിലായൊരു ഈറ്റമുളയുടെ മർമ്മരം.

ലൈബ്രറിയിലെ ചർച്ചകൾകോളേജ് മാഗസിൻഎക്സിബിഷൻ  അങ്ങനെഅങ്ങനെ ഏൽക്കാവുന്ന ചുമതലകളൊക്കെയായി അര്ധരാതിയോളമുള്ള തിരക്കുകൾ.

 നമ്മുടെ കഥാനായികയ്ക്കു ഒരു മൂന്നുവയസിന്റെ ഇളപ്പമുണ്ടിട്ടോ-

കലാലയജീവിതത്തിൽ  മിത ഊഷ്മാവ്  നിറഞ്ഞിരുന്ന ഫെബ്രുവരിയിൽ

ധൈര്യം സംഭരിച്ചു അവളതറിയിച്ചു.

വിയർപ്പുതുള്ളികൾ നെറ്റിത്തടത്തിൽ പൊടിഞ്ഞിരുന്നുഒരു ചെറിയ കണിക ചെവിക്കുപിന്നിലൂടെ കഴുത്തിലേക്ക് ഊർന്നിറങ്ങി.

വർഷങ്ങൾക്കിപ്പുറം എന്നെ പലപ്പോളും ചിരിപ്പിച്ചിട്ടുണ്ട്.  “Bottled-up emotions”

ലൈബ്രറിയുംതിരക്കുകളുമല്ലാതെ  നിത്യ സന്ദർശനം    ആരോഗ്യ കലാലയത്തിന്റെ വരാന്തകളിലും വാടികളിലുമൊക്കെയായി.

 ഓർമകൾക്ക്  ഒരുപാട് പ്രായമുണ്ടിന്ന്.

 

അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം പുഞ്ചിരിയോടെ അഴിച്ചുവച്ച്

മരണക്കിടക്കയില് നിന്നെഴുന്നേറ്റ് നിന്റെ വീട്ടിലേക്ക്  ഞാൻ വരുന്നുണ്ട്അല്ല നീ ഉള്ള വീട്ടിലേക്കു –

ആദ്യമായി  മുറ്റത്തു വരുമ്പോൾ  ഞാൻ  ഊറിച്ചിരിക്കുന്നുണ്ട്  എന്തിനാന്നറിയോ?

മുറ്റത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന നിന്റെ കണവനെ കണ്ടിട്ട് – “ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ  എന്തിനിത്രകരയാനിരിക്കുന്നുവെന്ന് ഓർത്തു”

 

 പടിവാതിലിലൂടെ  പതിയെ നിന്റെ അടുത്തേക്ക്

അബോധത്തിലാണ്ടുപോയ നിന്നെ,

മരണം എനിക്ക് പണിഞ്ഞുതന്ന സുതാര്യമായ വിരലുകള്കൊണ്ടു നിന്നെ  തൊട്ടുവിളിക്കും.

കണ്ണുതുറക്കാതെ തന്നെ നിന്റെ ഉരുണ്ടകണ്ണുകളില് നിന്ന് രശ്മികള്  പൊടുന്നനെ എന്നിലേക്ക് പുറപ്പെടും.

 

പണ്ടേറെ പാതിരാവുകളില് നീയൂറിയൂറിച്ചുവപ്പിച്ചൊരെന്റെ  ചുണ്ടുകളെ മരണം കൈതൊട്ടു കരിവാളിപ്പിച്ചതു കണ്ടാകും നിന്റെ ചിരി .

നീ വിളിച്ചു പോന്നിരുന്ന എന്റെ പേരുകൾ.  നിന്റെ ചുണ്ടുകളിൽ തുളുമ്പുമ്പോൾ. നീ മരണത്തിലേക്ക് തുഴയുകയാണെന്നു കരുതി –

നിന്റെ കൊച്ചുമക്കൾ  അമ്മമ്മയുടെ ചുണ്ടു നനയ്ക്കാനുള്ള തിടുക്കത്തിലാകും.

ആ നനവ് നമ്മുടെ ആദ്യ ചുംബനത്തിന്റെ ഓർമകളിൽ നിന്നെ കൊണ്ടെത്തിക്കും. നീ ആ ഓർമയിൽ കൈകളാലെന്നെ  ചുറ്റിപ്പിടിക്കും  മാറോടടുപ്പിക്കും.

പിന്നെ ഒരുമിച്ചൊരു യാത്രയാകും.

നീ ഉള്ളിലേക്ക്  വലിച്ചെടുത്ത  അവസാന ശ്വാസം നമിക്കിടയിലെ  ശബ്ദ തരംഗങ്ങൾക്കു സഞ്ചരിക്കാനുള്ള പാത തീർക്കും

മക്കൾ സോപ്പുതേച്ച് നിന്റെ കൈവളകള് അഴിച്ചും, മാല  കൊളുത്തുകൾ അകറ്റി  എടുത്തുമാറ്റും.

ആ സോപ്പു കുമിളകൾ പൊട്ടുപോലെ  ബന്ധങ്ങളും വേർപെട്ടു മാറുന്നത് ഞാൻ അവൾക്കു   കാട്ടികൊടുക്കും.

പിന്നെ  നാം ഒരുമിച്ചു നടക്കും-

  കൈകോർത്തുപിടിച്ചു നടന്ന റയിൽവേപാത,- ആ പ്രൈവറ്റ് ബസ് സ്റ്റാൻഡ്,-  ഹോസ്റ്റലിനു മുന്നിലുള്ള ആ വഴി- ഹോസ്പിറ്റൽ കാന്റീൻ

ബസ്സ്റ്റോപ്പുകളില് കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്ക്കും.

അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം മത്സരിച്ച് കണ്ടുപിടിക്കും.

 

ആ ഒറ്റയ്ക്ക് നടന്നതിന്റെ  വര്ഷപഴക്കങ്ങൾ  ഒക്കെയും മാറിമാറി പുതുക്കിപ്പണിയും.

നമ്മളകലെയല്ലെങ്കിലും  നമ്മുടെ ഭവനകൾ അകലെയാണ് . ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും സർകീട്ടു നടത്താറുണ്ട്.

നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്പുൽനാമ്പുകൾ മുളച്ചു.  ആരും  ഇനി നമ്മളെ  അകറ്റുകയില്ലനമ്മുടെ കണ്ടുമുട്ടലുകൾക്കു തടസ്സമായി ഇനി ഒരു സഹജര്യങ്ങളുമില്ല.

 ആരും ഗൗനിക്കാത്ത ശവംനാറിയും,സർപ്പഗന്ധിയുംമുക്കുറ്റിയുംതുമ്പയും, മറ്റെല്ലാതൊന്നും ഇവിടെ പൂക്കുന്നില്ല

“നമ്മളെ ചുവന്ന പൂക്കൾ കൊണ്ട് മൂടുവാൻ    മെയ്മാസം ഇങ്ങെത്താറായെന്നു തോന്നുന്നു”.

 “ഹോ മനുഷ്യാ ഇതാ  ഫെബ്രുവരിയാ മിത ഊഷ്മാവ് നിറഞ്ഞു നിന്നിരുന്ന  നമ്മുടെയാ”...

“ആ മനസ്സിലായി bottled-up emotions, Tachycardia,   പിന്നെയാ വിയർപ്പുതുള്ളി……

    ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰