വേനൽമഴ
തെല്ലുപുഞ്ചിരിതെളിച്ചമ്മപ്രസന്നവദനയായെന്നാലും
ചുടുകണ്ണീർനിറയുന്നുനെഞ്ചിലാകവേ ,
വിതുമ്പുന്നു.
തുളുമ്പുവാൻവിറകൊണ്ടുനിന്നനിറകണ്ണുകളിൽനിന്നും
ഗ്രീഷ്മത്തിൽഒരുബിന്ദുവായ്പൊഴിയുവാൻവെമ്പുന്നു.
നീലവാനിലുംപടർന്നുകാർനിറം
പാരിലാകവേഎന്റെപാട്ടിലും.
ചെറുപുഞ്ചിരിച്ചന്ദംചൊടിച്ചിടയ്ക്കിടെ
ജ്വലിച്ചരുണനായമരുന്നമെഴുതിരികാലുകൾ
മാഞ്ഞിരുന്നെന്നാലുംഅവയൊളിപ്പിച്ചുവെച്ചൊരു
കരിന്തിരിനാളംഅകലെയാണെങ്കിലും
സന്ധ്യതൻചന്ദംഊളിയിട്ടെങ്ങുമേ
പലനിറംചാർത്തിയകുപ്പിവളകിലുക്കി
പട്ടണിഞ്ഞീമാറത്തൊരുവർണ്ണചെപ്പ്
തെളിനീറ്റിൽതെളിയുന്നുസ്ഫടികമുഖംപോൽ
ഓളങ്ങളിൽബിംബങ്ങൾചാർത്തിയും
തെളിഞ്ഞുംമറഞ്ഞും
മാറ്റൊലിതൂകിയാത്തുള്ളികൾഅടർന്നുവീണെങ്ങുമേ
നോക്കിനിൽപ്പിതിപ്പോഴുംചന്ദംതിരക്കേറിയൊ
മരക്കൊമ്പിലൂടുതിർന്നുതുള്ളികൾ
കൊള്ളിവലയിൽപിടയുംമീനുപോൽ
കൊറ്റികൾ , കുളക്കോഴികൾ
തീരങ്ങളിൽചളിനിറഞ്ഞുനിറംഒഴുകിയെത്തി
പലകുറികുമിളകൾപൊന്തിവന്നാനീറ്റിൻപരപ്പിൽ
തുള്ളികൾചിതറിച്ചുകൊണ്ടേയിരുന്നു
ഇടയ്ക്കിടെകനംഏറിയുംകുറഞ്ഞും
സൂനങ്ങൾപൊഴിച്ചുംപാഴിലപറത്തിയും
ഇടയ്ക്കിടെതുള്ളികൾചിതറിച്ചുനമ്മെനനയ്ച്ചും
വിരുന്നറിയിക്കാൻവാഴക്കൈയ്യിൽവന്നകാക്കപെണ്ണിനെ
പായിച്ചുംപതിയെതിമിർത്തുതുടങ്ങിയും
ഏറിയൊരിടവേളതെല്ലുമാറിതെളിഞ്ഞെത്തിയാ
സൂര്യബിംബംനീറ്റിലും
കൗതുകം ചോരും കുസൃതികുറുമ്പൻമ്മാർ
ചാടിയുംതിമിർത്തുംഊളിയിട്ടുംനീറ്റിൽനിറകൊണ്ട്
ജലകേളികൾകാട്ടവേ
കൈതാളംകൊടുത്തുവെള്ളത്തിൽ
വൃത്തങ്ങൾതട്ടിതകർത്തുരസിക്കുമ്പോൾ
ഓളങ്ങൾഓടിപരക്കുന്നുഅങ്ങുംമിങ്ങുംമെങ്ങുമേ.
nice poem
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂ