ആഴത്തിൽ പതിഞ്ഞോരെതൊന്നിന്റെയും ക്ഷതം ആഴത്തിലായിരിക്കും.
മിഠായി
ഓർമകൾക്ക് എപ്പോഴും ഉണരനാണിഷ്ടം . മധുരവും ചവർപ്പും ഏറക്കുറെ കെട്ടുപിണഞ്ഞു നാളിതേവരെ നമ്മോടൊപ്പം . ഇന്നലെകൾ എന്ന് മാത്രം പറഞ്ഞുകൊണ്ട് . പക്ഷേ നിങ്ങൾ എന്തൊക്കെയോ മറന്നു പോയിരിക്കുന്നു . ആരെക്കുറിച്ചെങ്കിലും ചിന്തിക്കാൻ മറന്നുപോയിട്ടുണ്ടോ ?. ഉണ്ടാകും തീർച്ച കുട്ടിക്കാലവും കളികൂട്ടുകാരിയും നിങ്ങളെ മറന്നിട്ടുണ്ടാകില്ല . കുട്ടിക്കുപ്പായത്തിന്റെ കീശയിലെ നാണയത്തുട്ടുകൾ നല്ലകൂട്ടുകാരനായിരുന്നു . അവൻ പീടികയ്ക്കടുത്തെത്തുമ്പോൾ സ്വാകാര്യം പറയും ആ ചില്ലുകൂട്ടിൽ നാരങ്ങാ മിഠായി ...................... ഹായ് വായിൽ അപ്പോഴേക്കും വെള്ളമൂറും പിന്നെ കൈ കീശയിലേക്ക്
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ