ഗുൽമോഹർ പുഷ്പത്തിനൊരു പ്രണയലേഖനം
 
            രാത്രിയോട്   എന്നും  എന്തെന്നില്ലാത്ത  കൗതുകമായിരുന്നു .   മഴയോടുമുണ്ടായിരുന്നു  ഒരു  പ്രണയം   മധുരമായി  നിശബ്ദമായി  -   നെറുകയിൽ  തലോടി  ഓരോതുള്ളിയും   താഴ്ത്തേക്കു  പതിയ്ക്കുമ്പോൾ   ഉത്തരമില്ലാത്ത  ഒരു  ചോദ്യം   മനസ്സിൽ  വിറകൊണ്ടു   അതവളോടുള്ള  പ്രണയമായിരുന്നു .   അവൾക്കുമാത്രമറിയാവുന്ന   അവളുടേതുമാത്രമായ   അവൾക്കുവേണ്ടിമാത്ര o   നാലറകൾക്കുള്ളിലെവിടെയോ   ഒരു  കോണിൽ   പളുങ്കുപാത്രത്തിലൊളിപ്പിച്ചൊരെൻറെ   പ്രണയം   മഴയായി  ഉതിർന്നപ്പോൾ   എന്റെ  ഹൃദയതാളുകൾ   ആർദ്രമായികുളിരണിഞ്ഞു   നിലാവിലും  മഴയിലും   കുതിർന്ന്   ആ  ഗുൽമോഹർപുഷ്പങ്ങൾ   അപ്പോഴു o തലയാട്ടികൊണ്ടേയിരുന്നു     അവർ  കാണിച്ചുതന്നത്   നിന്നെയായിരുന്നു   എന്റെ   ഗുൽമോഹർപുഷ്പമേ ...,     ************