*കുടിയാന്റെ ദുഃഖം*


കാത്തിരിക്കുന്നു ഞാൻ കരളേ
നീ വരുന്നൊരാ കാലമത്രയും

കാലമീവഴി എത്തുമെന്നെന്റെ
കാതു കേട്ടതും
കണ്ണറിഞ്ഞതും
മനസ്സുചൊന്നിട്ടെന്ന് ഞാനറിഞ്ഞു
കാലമുരുണ്ടു വന്നപ്പോൾ
നിനക്കറിയില്ലപോലും
കളപറിക്കാൻ
ഞാറുനീക്കാൻ
കറ്റകെട്ടുവാൻ
മെതിക്കാൻ
കാലമിത്രേയും കാത്തിരുന്നതെന്തിനെൻ കരളേ
കാലമിത്രേയും
ഓണവും വിഷുവും
വന്നു പോയതും
നാക്കില നീർത്തി നിവർന്നു
നിരന്നിരുന്നുണ്ടതും
നാണമാകുന്നിന്നെനിക്കു
ഓർത്തെടുക്കാൻ

നോമ്പ് നോറ്റു
വിത്തെറിഞ്ഞാൽ
ആരൊരാൾവരും
കളപറിക്കുവാൻ ഞാറുകൊയ്യുവാൻ
കറ്റകെട്ടുവാൻ
മെതിയ്ക്കുവാൻ
ആരൊരാൾവരും ഇനി ആരൊരാൾവരും

     *പ്രവീൺ പാറയ്ക്കൽ*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

മിഠായി