സഞ്ജീവനി



ചെറിയ ഒരു തലവേദനയുടെ അസ്വാരസ്യത്തിലാണ് കിടക്കയിലേക്കു ചായ്ഞ്ഞത്. ഒരുപാടു ചിന്തകൾ മനസിലുടനീളം  മലർക്കംമറിഞ്ഞു കടന്നുപോയി. അതിനിടയിൽ ചെകിടത്തടിച്ചപോലെ തലയുടെ കനം ഏറിവന്നു. അസഹ്യമായ പിരിമുറുക്കംപാടെ ഒന്നുചുരുണ്ടുകൂടി, പിന്നെ ഒന്നു നിവർന്നു. തികച്ചും ആകസ്മികത നിറഞ്ഞു തനിക്കു എന്താണ് സംഭവിക്കുന്നത്?, സംഭവിക്കാൻ പോകുന്നത്. എന്നുള്ള വേവലാതി. തെല്ലു നെടുവീർപ്പിട്ടു. കടുത്ത ചൂട് തോന്നി എങ്കിലും ഭയമാകാം - പുതപ്പിനെ വലിച്ചു മെയ്യോടുചേർത്തു . സ്വേദം മെയ്യാസകലം നനയിച്ചിരുന്നു. വേദനയ്ക്ക് ശമനമായിക്കോട്ടെ  എന്ന് കരുതി മാത്രമാകാം തല ഇരുകൈകൾക്കും ഇടയിൽ വച്ച് ചരിഞ്ഞു- നന്നെയൊന്നു  ചുരുണ്ടുകിടന്നു . കണ്ണുകൾ ഒന്നുകൂടി മുറുക്കെയടച്ചു . തലയിലെ പേശികൾ നുറുങ്ങുമാറു വേദന പുകഞ്ഞു വന്നു  പിന്നെ എന്തെന്നില്ലാത്ത മന്ദത തോന്നി  ഒരു ആലസ്യത്തിലേക്കു  വഴുതിനീങ്ങി, കണ്ണിനു ചുറ്റും  ഒരു നീല വെളിച്ചം സംജാതമായി  തിരുനെറ്റിക്കു മുന്നിൽ ഒരു വെളുത്ത കുറിയ വര സ്ഥാനം പിടിച്ചു, അതിനു തെല്ലു ചലിക്കാൻ കഴിവുണ്ട്. പിന്നെ അചഞ്ചലതകൾ ഒന്നും തന്നെയില്ലാതായിഇടതുകൈക്ക് ഒരു പെരുപ്പ് അനുഭവപ്പെട്ടു  കാലുകൾക്കു ചലനമില്ലാതായിരിക്കുന്നു,- നിവർത്തണമെന്നു കരുതി നിവർന്നില്ല .

ഉള്ളിൽ സിരകളും ധമനികളും  പിളർന്നു തൂവി, തകർന്ന  സേതുബന്ധനം  പോലെ നുരച്ചുകൊണ്ട് അങ്ങുമിങ്ങും ചിതറിപാദത്തിൽനിന്നും ഏതോ ഒന്ന്   മുകളിലേക്ക് ഇരച്ചുകയറി.   പാദങ്ങൾ പിന്നെ ശാന്തമായൊരു ഓർമ്മ മാത്രമായിഉദരഭാഗത്തു    പൊടുന്തനെ  ഉണ്ടായ  വായു പ്രകമ്പനകൾ  പാടെ നിലച്ചു. ഉൾനാളം  ഉച്ചസ്ഥായിയിലേക്കു  ഉയർന്നു  തിരുനെറ്റിത്തടത്തിൽ  വന്നു നിലയുറപ്പിച്ചു. ഒരു ശ്വേത നാളം, കുറിയ വര  അതിനു അൽപ്പം ആയതി  കൈവന്നു.   ഒരു നിറഞ്ഞ ഈശ്വത്വം   തിരുനെറ്റിത്തടത്തിൽനിന്നും ചൂളം വിളിച്ചുകൊണ്ടു    ശ്വേത-നാളത്തോടൊപ്പംചേർന്നു   അപ്പോഴേക്കും   അസ്തിത്വം ഇല്ലാത്ത ഒന്നായിമാറിക്കഴിഞ്ഞിരുന്നു.






പ്രവീൺ പാറയ്ക്കൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰