സൂര്യകാന്തി
അവൾ അയാളെ നോക്കി
അയാളുടെ മന്ദഹാസത്തിൽ
അവൾ പ്രഭാവതിയായി
അസ്തമനമായൊപ്പോളേക്കും
അവൾ വാടിത്തളർന്നിരുന്നു
പിന്നെ ഇതളുകൾ കൂമ്പി ..
എന്നിട്ടും അവൾ
ഇന്നും അയാളെ
ചിരിച്ചുകൊണ്ട് വരവേറ്റു
ഈ അടുത്തിടയ്ക്കെപ്പോഴൊആണ് ആ മാലാഖക്കുട്ടി എന്നെ കാണാൻ വന്നത്. ഒറ്റനോട്ടത്തിൽ എനിക്കറിയാൻ കഴിഞ്ഞു അവളൊരു മാലാഖകുട്ടിയാണെന്നു. ചിത്രത്തിൽ കാണുന്നതുപോലെ അവൾക്കു ചിറകൊന്നുമില്ലായിരുന്നു നല്ലൊരു മനസുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മനസ്സ്. അത്രമാത്രം അവള് സമ്മാനിച്ച ആ കുറ്റിപെൻസിലും ഒപ്പം ഒരു ചുവന്ന പുഷ്പവും വിധിക്കപെട്ടതോ കുറിയ കുറെ വരകൾ അതിലേക്കു ചാലിച്ച നിറങ്ങളും.
അവൾ അയാളെ നോക്കി
അയാളുടെ മന്ദഹാസത്തിൽ
അവൾ പ്രഭാവതിയായി
അസ്തമനമായൊപ്പോളേക്കും
അവൾ വാടിത്തളർന്നിരുന്നു
പിന്നെ ഇതളുകൾ കൂമ്പി ..
എന്നിട്ടും അവൾ
ഇന്നും അയാളെ
ചിരിച്ചുകൊണ്ട് വരവേറ്റു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ