പ്രണയം
ഇന്നലെ അവൻ
അവളെ കാത്തിരുന്നു
അവൾ വന്നില്ല
അടുത്ത ദിവസം
അവൾ പതിവിലും നേരത്തെവന്നു
എന്നിട്ടും തന്റെ വിലപ്പെട്ട
സമയം കളഞ്ഞതിനെച്ചൊല്ലി
അവൻ അവളെ ശകാരിച്ചു
അപ്പോളും അവനു പ്രണയം
അവനോടുതന്നെയായിരുന്നു
ഈ അടുത്തിടയ്ക്കെപ്പോഴൊആണ് ആ മാലാഖക്കുട്ടി എന്നെ കാണാൻ വന്നത്. ഒറ്റനോട്ടത്തിൽ എനിക്കറിയാൻ കഴിഞ്ഞു അവളൊരു മാലാഖകുട്ടിയാണെന്നു. ചിത്രത്തിൽ കാണുന്നതുപോലെ അവൾക്കു ചിറകൊന്നുമില്ലായിരുന്നു നല്ലൊരു മനസുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മനസ്സ്. അത്രമാത്രം അവള് സമ്മാനിച്ച ആ കുറ്റിപെൻസിലും ഒപ്പം ഒരു ചുവന്ന പുഷ്പവും വിധിക്കപെട്ടതോ കുറിയ കുറെ വരകൾ അതിലേക്കു ചാലിച്ച നിറങ്ങളും.
ഇന്നലെ അവൻ
അവളെ കാത്തിരുന്നു
അവൾ വന്നില്ല
അടുത്ത ദിവസം
അവൾ പതിവിലും നേരത്തെവന്നു
എന്നിട്ടും തന്റെ വിലപ്പെട്ട
സമയം കളഞ്ഞതിനെച്ചൊല്ലി
അവൻ അവളെ ശകാരിച്ചു
അപ്പോളും അവനു പ്രണയം
അവനോടുതന്നെയായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ