ഗുൽമോഹർ പുഷ്പത്തിനൊരു പ്രണയലേഖനം

രാത്രിയോട്  എന്നും എന്തെന്നില്ലാത്ത കൗതുകമായിരുന്നു.
മഴയോടുമുണ്ടായിരുന്നു ഒരു പ്രണയം
മധുരമായി നിശബ്ദമായി -
നെറുകയിൽ തലോടി ഓരോതുള്ളിയും
താഴ്ത്തേക്കു പതിയ്ക്കുമ്പോൾ
ഉത്തരമില്ലാത്ത ഒരു ചോദ്യം
മനസ്സിൽ വിറകൊണ്ടു
അതവളോടുള്ള പ്രണയമായിരുന്നു.
അവൾക്കുമാത്രമറിയാവുന്ന
അവളുടേതുമാത്രമായ
അവൾക്കുവേണ്ടിമാത്രo
നാലറകൾക്കുള്ളിലെവിടെയോ
ഒരു കോണിൽ
പളുങ്കുപാത്രത്തിലൊളിപ്പിച്ചൊരെൻറെ
പ്രണയം
മഴയായി ഉതിർന്നപ്പോൾ
എന്റെ ഹൃദയതാളുകൾ
ആർദ്രമായികുളിരണിഞ്ഞു
നിലാവിലും മഴയിലും  കുതിർന്ന്
ഗുൽമോഹർപുഷ്പങ്ങൾ
അപ്പോഴുo തലയാട്ടികൊണ്ടേയിരുന്നു
അവർ കാണിച്ചുതന്നത്
നിന്നെയായിരുന്നു
എന്റെ  ഗുൽമോഹർപുഷ്പമേ...,
************

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰