പോസ്റ്റുകള്‍

ഓർമയിൽ ഒരുകൂട്ടുകാലം

കൂട്ടുകൂടിയ കൂട്ടരൊക്കെച്ചേർന്നൊരു കൂട്ടം തീർത്തു ഓർത്തലോ ഓർമയെത്താത്തൊരുനാളിൽ ഒരു കൂട്ടം തീർത്തു കൂടുവിട്ട് കൂടുതേടിയിട്ടും കെട്ടുപോകാത്തൊരു കൂട്ടു കൂട്ടം
അനുഭൂതിയാണ് പ്രണയം ആന്തരികതയുടെ   അതിപരമമായ വികാരം എത്ര കടുത്ത ചൂടിലും കുളിരു പകരാൻ കഴിഞ്ഞാൽ ഊര്‍ജ്ജം പകരം കഴിഞ്ഞാൽ ജനിമൃതികൾ - ദൈനംദിനങ്ങളിൽ   മാറിമറിഞ്ഞാലും കണ്ണുകളിൽ കാതുകളിൽ മനോരഥ ചക്രവാകങ്ങളിൽ നാനാ- ഇന്ദ്രിയങ്ങളിൽ മുഴങ്ങുന്ന   ധ്വനി ആകാൻ  നിനക്കാകുന്നു കാരണം എനിക്ക് നിന്നോട് പ്രണയമാണ്!
ആർദ്രമായ് നിൻ മൊഴിയിലൂടിന്നുഞാൻ വിലോലമായി തലോടുവാൻ   നിന്നരികിൽ ചെവിയോർത്തുഞാൻ   നിയൻമൊഴിയിൽ നിലാവുവീണ വഴികളിൽ നാം ഒരുമിച്ച്
നീ സന്ധ്യാമേഘം , ഞാൻ ഈറൻ കാറ്റായ് നിന്നിൽ ചേരും നേരം . ഉള്ളിനുള്ളിൽ താളം തുള്ളി മിന്നാമിന്നി നീയെൻ കൈകുമ്പിളിൽ വർഷം വീണു   ഉള്ളിൽ   വിങ്ങി സ്നേഹാർദ്രമായി   പാടി ദൂരെ മിന്നും മിന്നി നീയെൻ മിന്നാമിന്നി . ഉള്ളിന്നുള്ളിൽ കൂടണയാൻ   കൊതിയേറുന്നേ
ഏകാകിയാം നിൻ ഹൃദയത്തിലെപ്പോഴോ ഏകാന്തനായ് ഞാൻ കടന്നുവന്നു ശ്യാമള   പുളകിത സീമയിൽ   യാമങ്ങൾ നാം മിഥുനങ്ങളെ പുൽകിപ്പടർന്നു

പുഞ്ചിരി

ഒരു പുഞ്ചിരി നൽകുന്ന ആശ്വാസം വളരെ   വലുതാണ്   മറ്റെന്തിനേക്കാളും . വിശ്രുതമായതും   പുഞ്ചിരി തന്നെയാണ് . ചിലവോ , ആയാസമൊകൂടാതെ   ഒരാളുടെ ചിന്തകളെ ഒരുനിമിഷത്തേക്കെങ്കിലും സ്തംഭിപ്പിക്കാൻ   കിഴിയുന്ന   ഭൂമിയിലെ വലിയ സമ്മാനം .
എന്റെ കുത്തിക്കുറിപ്പുകൾക്കു താളം പകരാൻ എന്നും നീയുണ്ടാകും എന്നോടൊപ്പം ക്ഷണം ഇല്ല!  നീ വരും അതെനിക്കുറപ്പുണ്ട്