പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓർമയിൽ ഒരുകൂട്ടുകാലം

കൂട്ടുകൂടിയ കൂട്ടരൊക്കെച്ചേർന്നൊരു കൂട്ടം തീർത്തു ഓർത്തലോ ഓർമയെത്താത്തൊരുനാളിൽ ഒരു കൂട്ടം തീർത്തു കൂടുവിട്ട് കൂടുതേടിയിട്ടും കെട്ടുപോകാത്തൊരു കൂട്ടു കൂട്ടം
അനുഭൂതിയാണ് പ്രണയം ആന്തരികതയുടെ   അതിപരമമായ വികാരം എത്ര കടുത്ത ചൂടിലും കുളിരു പകരാൻ കഴിഞ്ഞാൽ ഊര്‍ജ്ജം പകരം കഴിഞ്ഞാൽ ജനിമൃതികൾ - ദൈനംദിനങ്ങളിൽ   മാറിമറിഞ്ഞാലും കണ്ണുകളിൽ കാതുകളിൽ മനോരഥ ചക്രവാകങ്ങളിൽ നാനാ- ഇന്ദ്രിയങ്ങളിൽ മുഴങ്ങുന്ന   ധ്വനി ആകാൻ  നിനക്കാകുന്നു കാരണം എനിക്ക് നിന്നോട് പ്രണയമാണ്!
ആർദ്രമായ് നിൻ മൊഴിയിലൂടിന്നുഞാൻ വിലോലമായി തലോടുവാൻ   നിന്നരികിൽ ചെവിയോർത്തുഞാൻ   നിയൻമൊഴിയിൽ നിലാവുവീണ വഴികളിൽ നാം ഒരുമിച്ച്
നീ സന്ധ്യാമേഘം , ഞാൻ ഈറൻ കാറ്റായ് നിന്നിൽ ചേരും നേരം . ഉള്ളിനുള്ളിൽ താളം തുള്ളി മിന്നാമിന്നി നീയെൻ കൈകുമ്പിളിൽ വർഷം വീണു   ഉള്ളിൽ   വിങ്ങി സ്നേഹാർദ്രമായി   പാടി ദൂരെ മിന്നും മിന്നി നീയെൻ മിന്നാമിന്നി . ഉള്ളിന്നുള്ളിൽ കൂടണയാൻ   കൊതിയേറുന്നേ
ഏകാകിയാം നിൻ ഹൃദയത്തിലെപ്പോഴോ ഏകാന്തനായ് ഞാൻ കടന്നുവന്നു ശ്യാമള   പുളകിത സീമയിൽ   യാമങ്ങൾ നാം മിഥുനങ്ങളെ പുൽകിപ്പടർന്നു

പുഞ്ചിരി

ഒരു പുഞ്ചിരി നൽകുന്ന ആശ്വാസം വളരെ   വലുതാണ്   മറ്റെന്തിനേക്കാളും . വിശ്രുതമായതും   പുഞ്ചിരി തന്നെയാണ് . ചിലവോ , ആയാസമൊകൂടാതെ   ഒരാളുടെ ചിന്തകളെ ഒരുനിമിഷത്തേക്കെങ്കിലും സ്തംഭിപ്പിക്കാൻ   കിഴിയുന്ന   ഭൂമിയിലെ വലിയ സമ്മാനം .
എന്റെ കുത്തിക്കുറിപ്പുകൾക്കു താളം പകരാൻ എന്നും നീയുണ്ടാകും എന്നോടൊപ്പം ക്ഷണം ഇല്ല!  നീ വരും അതെനിക്കുറപ്പുണ്ട്
ചില ഭാഗ്യങ്ങളെപ്പറ്റി   വാതോരാതെ പുലമ്പുന്നവർ നമുക്ക് ചുറ്റുമുണ്ട് നമ്മുടെ സ്വപ്നങ്ങളെക്കുറിച്ചോ   ആശകളെകുറിച്ചോ അതിലെ വാസ് ‌ തവികത്വം ആരും തിരയാറില്ല ചർച്ചാവിഷയങ്ങളാക്കാറില്ല അവയെല്ലാം നമ്മുടെ മാത്രം മതിഭ്രമങ്ങൾ . ചിതയിലെത്തും വരെ   ഒടുങ്ങാത്ത   ഭ്രാന്തുകൾ.

അങ്ങനെ നമ്മളും.

പറയാതെ അറിയാതെപോയ  ഒരുപാട് കഥകൾ ചിലനേരങ്ങളിൽ അറിഞ്ഞുകൊണ്ട് പറഞ്ഞ   ചില കെട്ടുകഥകൾ . പൊടുപ്പും തൊങ്ങലും ചേർത്തെറിഞ്ഞുതന്ന   ആശകൾ ഇവയെല്ലാം ചേർത്ത് വളർത്തിയെടുത്ത   നിന്നിലേക്ക് ‌ നീളുന്ന   ശാഖകളുള്ള ഉള്ളിന്റെ ഉള്ളിലേക്ക്    വേരുകൾ ആഴ്ന്നിറങ്ങിയ ഒരു   വടവൃക്ഷം. ആകാശത്തെ തൊട്ട് തലപ്പാവ് ചാർത്തി അങ്ങനെ മഴയും മഞ്ഞും വെയിലും അറിഞ്ഞു രാത്രിയോടും പകലിനോടും സല്ലപിച്ച ഒരുപാട് കഥകൾ . അങ്ങനെ നമ്മളും.

അവൾ വരുമ്പോൾ

കൈതപ്പൂവിൻ   മനമോലും കാറ്റേ ... നീയെന്നെ വിളിച്ചോ പൂവാക പൂക്കും   കാവിൻമുറ്റത്ത തിരുതാളി പെണ്ണാളവൾ എത്തും നേരത്തു കാർകൂന്തൽ മാടിയൊതുക്കി വരമഞ്ഞൾ കുറിതൊട്ട് തിരുതാളി പെണ്ണാളവൾ എത്തും നേരത്തു ഒരു തുളസി കതിർനുള്ളിച്ചൂടിക്കാൻ കൊതിതോന്നുന്നു   പെണ്ണേ കൊതിതോന്നുന്നു . കതിരാടും വരമ്പത്തു   പടകൂട്ടും നേരത്തു കതിരാളികാറ്റേ നീ അവളെ കണ്ടോ കതിരാളികാറ്റേ നീയെന്നെ വിളിച്ചോ

മൗനം

മൊഴികളിൽ ഉണരാതെ മിഴികളിൽ നിറയുന്ന മധുരമാം നിൻ നേർത്ത   മൗനം എന്റെ   കവിതയിൽ ഞാൻ തീർത്ത പ്രണയം . നിന്റെ മിഴികളിൽ ഞാൻ കണ്ട പ്രണയം