ഇന്നലെകളീലൂടൊരു യാത്ര

ഓർമകൾ വഴി ക്കീ ണം  പകരുന്നൊരീരടീ -
ഞാനിന്നോർത്തെടുത്തു
പിച്ച നടന്ന  മൺപാതയും മഴയത്തു-
പൊട്ടിയ നീർച്ചാലും
മുറ്റത്തെ  മാവും,  മാങ്ങയും,   മധുരവും
ഞെട്ടറ്റ പൂവും,  മാറും ഋതുക്കളും
മച്ചിലെ തൂക്കണാം കുരുവിയും മക്കളും,
എന്നും നിറയുന്നതെന്റെയോർമ്മ 
അറിയാതെ മയങ്ങുമ്പോൾ  അരികത്തണഞ്ഞും
സ്വപ്നങ്ങളിലെന്നുമീണം പകർന്നും 
അറിവിൻറെ ലോകത്തു കരംപിടിച്ചുയരുമ്പോൾ 
പിന്നാമ്പുറങ്ങളിൽ നിറവായ് നിറമായ്
                                  ******

തിരശീലക്കപ്പുറം  പതറാതെ തളരാതെ 
പരസ്പരം പ്രണയിച്ചും  കലഹിച്ചും
പറയാതെ  അറിയാതെ  ഉണരുന്നു 
നിറയുന്നുവഴികളിൽ, പുഴകളിൽ, പൂക്കളിൽ
അവൾ അറിയിച്ച  മാനംകാണാമയിൽപീലിത്തുണ്ടിലും
അവളുടെ കഥയും മിഴികളും കവിതയും
അറിയാതുണരുമീ  മൺവഴിൽ
ഓർമകൾ വഴി ക്കീ ണം  പകരുന്നൊരീരടീ -
ഞാനിന്നോർത്തെടുത്തു
അതറിയാതെന്നിലുണർത്തുപാട്ടായ്



പ്രവീൺ പാറയ്ക്കൽ  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അത് പ്രണയം!