പ്രാര്‍ഥനാമൃത൦
സത്യത്തിലൂടെ തപസ്സിലൂടെ
സത്യത്തിലൂടെ തപസ്സിലൂടെ
ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ
മെഴുതിരിയായി എരിഞ്ഞുതീരാം
അലിഞ്ഞുചേരാം നിൻ പാദത്തിലെന്നുമേ..
പ്രാണപ്രിയനെ യേശുനാഥാ
കാത്തരുളണേ നിത്യം നീ ഞങ്ങളെ.
സത്യത്തിലൂടെ തപസ്സിലൂടെ
ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ
ത്രിത്വം വിളങ്ങുന്ന നിർമല രൂപമേ
നിത്യം നീ ഞങ്ങളിൽ ആനന്ദമരുളണേ
നമുക്ക് നീയായ് കരുതിവയ്ക്കും പുതുദിനങ്ങൾഅറിയുവാനും അടുക്കുവാനും-
കഥകളോർത്തു സ്തുതിപ്പു നിന്നെ
സത്യത്തിലൂടെ തപസ്സിലൂടെ
ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ
ഇവിടെയീവഴി താരകൾ ചൊല്ലുന്നു
ഇടയനരുളിയയീവഴി പോകുക.
കയ്പുനീരിൽ സ്നേഹസാന്ത്വനം
മോക്ഷസാഗരം നീയെന്നന്തരാത്മാവിൽ
സത്യത്തിലൂടെ തപസ്സിലൂടെ
ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ.
നീ കാട്ടിയ വഴിയിൽ
പൂമൊട്ടുകൾ ചിറത്തറി
കാണാമറയത്തു നില്പവനെങ്കിലും
തെളിയിച്ചു നീയെന്നിൽ സ്നേഹനാളം.
നൊന്തെരിഞ്ഞുഞാൻ പാടുന്ന ഗീതം
പ്രാര്‍ഥനാമൃതമായി കൈക്കൊള്ളു നീ നാഥാ.....
സത്യത്തിലൂടെ തപസ്സിലൂടെ
ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ.
നിത്യമെൻ വഴികളിൽ സത്യമായ്ത്തീരുവാൻ
നീ വന്നു നാഥാ നിലവിളക്കായ്
നീയെന്റെയുള്ളിൽ നാളെയിൽ നാദമായ് മാറണം
പാപങ്ങളെല്ലാം സങ്കീർത്തനങ്ങളാൽ
മുക്തമായി തീരേണം...
സത്യത്തിലൂടെ തപസ്സിലൂടെ
ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ
ആലയമില്ലാത്തൊരാനന്ദം നീയേ
ആശ്രയദീപമായ് തെളിയേണമെന്നിൽ
ആശ്രയദീപമായ് തെളിയേണമെന്നിൽ
സത്യത്തിലൂടെ തപസ്സിലൂടെ
സത്യത്തിലൂടെ തപസ്സിലൂടെ
ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ
മെഴുതിരിയായി എരിഞ്ഞുതീരാം
അലിഞ്ഞുചേരാം നിൻ പാദത്തിലെന്നുമേ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ