പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

you're mine.

ഇമേജ്
 may be I am in a blossom season. sprinkle with mist. sunlight flickered slowly. your breath comes and hit on my pinna. your heart beat is reverberate in my chest. I love you dear!. in that snow, rain and sunshine- I want to be my partner Forever you're mine! Praveen Parackal  

നിന്നെയും കാത്തീവഴിയിൽ

ഇമേജ്
ആവണി പൂവണി ദാവണി ചുറ്റിയ  ശ്രാവണ സന്ധ്യയിന്നെന്റെ  മുന്നിൽ ആതിര നിലാവിന്റെ  ഓരത്തു കാഴ്ചകൾ  കണ്ടു നീ നിൽക്കവേ..... അതുവഴിപോയൊരു  തെന്നൽ നിൻ  അളകങ്ങൾ മാടിയൊതുക്കി മറഞ്ഞു  മാടിയൊതുക്കി മറഞ്ഞു  വർണ്ണ ശലഭങ്ങൾ മുക്തമാം കുയിൽ നാദം  അമ്പല മണിയൊച്ച ഒക്കെയും  കാതിൽ മുഴങ്ങിടുമ്പോൾ  സന്ധ്യാംബരങ്ങളിൽ നിൻ-  നിഴൽ കാത്തീവഴികളിൽ   ഞാനുമലിഞ്ഞു 

മിഠായി

ഇമേജ്
ഓർമകൾക്ക് എപ്പോഴും ഉണരനാണിഷ്ടം . മധുരവും ചവർപ്പും ഏറക്കുറെ   കെട്ടുപിണഞ്ഞു   നാളിതേവരെ നമ്മോടൊപ്പം .   ഇന്നലെകൾ എന്ന് മാത്രം പറഞ്ഞുകൊണ്ട് . പക്ഷേ   നിങ്ങൾ എന്തൊക്കെയോ മറന്നു പോയിരിക്കുന്നു . ആരെക്കുറിച്ചെങ്കിലും   ചിന്തിക്കാൻ മറന്നുപോയിട്ടുണ്ടോ ?. ഉണ്ടാകും തീർച്ച കുട്ടിക്കാലവും കളികൂട്ടുകാരിയും   നിങ്ങളെ   മറന്നിട്ടുണ്ടാകില്ല . കുട്ടിക്കുപ്പായത്തിന്റെ   കീശയിലെ നാണയത്തുട്ടുകൾ   നല്ലകൂട്ടുകാരനായിരുന്നു . അവൻ പീടികയ്ക്കടുത്തെത്തുമ്പോൾ   സ്വാകാര്യം പറയും     ആ ചില്ലുകൂട്ടിൽ നാരങ്ങാ   മിഠായി ...................... ഹായ്   വായിൽ അപ്പോഴേക്കും വെള്ളമൂറും പിന്നെ കൈ കീശയിലേക്ക്

മനസ്വിനി

ഇമേജ്
കനവുകൾ തീർത്തൊരാ കടലാസുവഞ്ചിയിൽ  ഒരുപാടുമോഹങ്ങൾ കോർത്തുവച്ചു തീരങ്ങൾ തേടി അലഞ്ഞുനാമൊരുമിച്ചു. കാലത്തിൻ പേമാരിയിതെത്രകണ്ടു. കാലത്തിൻ പേമാരിയിതെത്രകണ്ടു. അരുമയായിനീയെന്നിൽ അടരാതെ ചേർന്നൊരുൾക്കുളിരായി പിന്നെ കാലം  ചാർത്തിയ സീമന്തമായി. ഭൂതഭവിഷ്യവര്‍ത്തമാനങ്ങൾ-  ഒരുക്കിനാമൊരുമിച്ചൊരുകുടക്കീഴിൽ  വിഷുവും വര്‍ഷവും  പോയതറിയാതെ  ഒരുനാളൊരുവാക്കും ഒരുകണ്ണീർകണവുമായി ഈ യാത്രയിൽ നീ സഖി..... നാളിതെങ്ങും നീളും ജീവിതയാത്രയിൽ  വര :- പ്രവീൺ പാറയ്ക്കൽ 

പ്രാര്‍ഥനാമൃത൦

ഇമേജ്
സത്യത്തിലൂടെ തപസ്സിലൂടെ സത്യത്തിലൂടെ തപസ്സിലൂടെ ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ മെഴുതിരിയായി എരിഞ്ഞുതീരാം അലിഞ്ഞുചേരാം നിൻ പാദത്തിലെന്നുമേ.. പ്രാണപ്രിയനെ യേശുനാഥാ കാത്തരുളണേ നിത്യം നീ ഞങ്ങളെ. സത്യത്തിലൂടെ തപസ്സിലൂടെ ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ ത്രിത്വം വിളങ്ങുന്ന നിർമല രൂപമേ നിത്യം നീ ഞങ്ങളിൽ ആനന്ദമരുളണേ നമുക്ക് നീയായ് കരുതിവയ്ക്കും പുതുദിനങ്ങൾ അറിയുവാനും അടുക്കുവാനും- കഥകളോർത്തു  സ്തുതിപ്പു നിന്നെ സത്യത്തിലൂടെ തപസ്സിലൂടെ ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ ഇവിടെയീവഴി താരകൾ ചൊല്ലുന്നു ഇടയനരുളിയയീവഴി  പോകുക. കയ്പുനീരിൽ സ്നേഹസാന്ത്വനം മോക്ഷസാഗരം നീയെന്നന്തരാത്മാവിൽ സത്യത്തിലൂടെ തപസ്സിലൂടെ ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ. നീ കാട്ടിയ വഴിയിൽ പൂമൊട്ടുകൾ ചിറത്തറി കാണാമറയത്തു നില്പവനെങ്കിലും തെളിയിച്ചു നീയെന്നിൽ സ്നേഹനാളം. നൊന്തെരിഞ്ഞുഞാൻ പാടുന്ന ഗീതം പ്രാര്‍ഥനാമൃതമായി കൈക്കൊള്ളു നീ നാഥാ..... സത്യത്തിലൂടെ തപസ്സിലൂടെ ആത്മാവിലോർക്കുക സ്നേഹത്തിൻ നാഥനെ. നിത്യമെൻ വഴികളിൽ സത്യമായ്ത്തീരുവാൻ നീ വന്നു നാഥാ നിലവിളക്കായ് നീയെന്റെയുള്ളിൽ നാളെയിൽ നാദമായ് മാറ...

പടേനി

പടയണിയുടെ നാട്ടിലൂടെ നടന്നൊരു കാലമുണ്ടായിരുന്നു. മീനച്ചൂട് കനക്കുമ്പോൾ    മറുതക്കോലങ്ങളും, യക്ഷിക്കോലങ്ങളും, പക്ഷിക്കോലങ്ങളും വസൂരിക്കെതിരെ ദംഷ്ട്ര കാട്ടി അലറാറുണ്ടായിരുന്നു. നെടുവീർപ്പുകൾക്കൊടുവിലെ കാലാരിക്കോലങ്ങളും. പിന്നിട്ടവഴികൾ  പേടിച്ചരണ്ട് ഇരുട്ടിലെവിടെയോ ഒളിച്ച പിണിയാൾ. ആപാല്‍സന്ധിയിൽ അവരിലെ ആരോ വിളിച്ചുണർത്തി .  തിരുവല്ല കുന്നന്താനം   പ്രദേശങ്ങളുടെ  മാത്രമായ അടവി, മറ്റുള്ളവരുടെ കാപ്പൊലി - ഭയം കൂറീയ രാത്രികൾ, അലർച്ചയും, ചാർത്തിയ ചായങ്ങളും തീവെട്ടികൾക്കുമുന്നിൽ തെളിഞ്ഞുകാണാം. ചിലർക്ക് കനവ്, ചിലർക്ക് നേര്, മറ്റുചിലർക്ക് വെറുമൊരു നേരംപോക്ക്. ആവാഹനം കഴിഞ്ഞു  സമസ്ത മന്ത്രങ്ങളും നിലയ്ക്കുമ്പോൾ  ഒരു പുതിയ പുലരിവരും. പടേനി ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ- ഒരു  പൂക്കാലംവരും . നാടിന്റെ നന്മ്മയിലിന്നു നാളമായിമാറുവാൻ നാം അണിയുന്നു  പടേനികോലങ്ങൾ. ചായവും, ചിലമ്പും പേറിയ ബീഭത്സമില്ലെങ്കിലും. പിണിയാൾക്കെതിരെ കൃപാനമാകുവാൻ നാം ആതുര സേവകർ . ചെറുത്തുനിൽപ്പിന്റെ  തീവെട്ടിപേറുന്ന പടയാളികൾ...

ചെമ്പരത്തി

ഭ്രാന്തമായ ജീവിതത്തിന്റെ മറഞ്ഞുപോയ സ്‌മൃതികളിൽ മധുരമില്ലാത്ത പ്രണയത്തിന്റെ വേദനയില്ലാത്ത വിരഹത്തിന്റെ വായിച്ചെടുക്കാൻ കഴിയാത്ത മൗനത്തിന്റെ അടയാളമായിരുന്നു അവൾ ചെമ്പരത്തി കൽ ദൈവങ്ങൾക്കിടയിലും ശവപ്പറമ്പിലും മാത്രം ജീവിതം സ്വയം  തളച്ചിട്ടവൾ