GERD റിഫ്ലക്സ്‌ ഡിസീസ് തിരിച്ചറിയാം


                                                                                                               

stepping up efforts  to  education 





റിഫ്ലക്സ്‌ ഡിസീസ്  തിരിച്ചറിയാം 


നാം കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുന്നു തുടർന്ന് ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആമാശയ രസം ആഹാരത്തെ ദഹിപ്പിക്കുന്നു . ഇവയെല്ലാം നമുക്ക് സുപരിചിതമായ കാര്യങ്ങൾ തന്നെ എന്നാൽ ഇവിടെ ഒരു വലിയ ധർമ്മം നിർവഹിക്കുന്ന ഒരു കൂട്ടരെ  പരിചയപ്പെടാം , ആമാശയവും അന്നനാളവും തമ്മിൽ  സന്ധിക്കുന്ന ഭാഗത്തെ പേശികൾ ഇവ ഒരു വാൽവ് പോലെ പ്രവർത്തിക്കുന്നു ഇതിനെ LES (lower esophageal sphincter)  എന്ന് പറയുന്നു. ഭക്ഷണം ആമാശയത്തിലേക്കു കടക്കുവാനും  തിരിച്ചു  ആമാശയ രസം കലർന്ന  ഭക്ഷണം അന്നനാളത്തിലേക്കു കടക്കാതെ തടയുകയും ചെയ്യുന്നു. ആമാശയത്തിലെ പോലെ  അമ്ലത്തെ  പ്രതിരോധിക്കാനുള്ള അവരണകലകൾ  അന്നനാളത്തിലില്ല .

എന്താണ് റിഫ്ലക്സ് ഡിസീസ് 
GERD( Gastro Esophageal Reflux Disease)  അല്ലെങ്കിൽ  റിഫ്ലക്സ് ഡിസീസ് ഒരു തീവ്രമായ അവസ്ഥയാണ്. ആമാശയ രസം അന്നനാളത്തിൽ നിരന്തരം എത്തുകയും ക്രമേണ  അന്നനാളത്തിലെ കലകൾക്ക്  നാശം സംഭവിക്കുകയും  ചെയ്യുന്നു . അന്നനാളത്തിന്റെ  അഗ്രഭാഗത്തു  സ്ഥിതി ചെയ്യുന്ന  വാൽവിന്റെ തകരാറാണ് ഇതിന്റെ പ്രധാന കാരണം.

പുകവലി, പുളിരസമുള്ള ഭക്ഷണ പദാർത്ഥങ്ങൾ , എണ്ണയിൽ മുക്കി പൊരിച്ചവ, വിനെഗർ, കോഫി,  ചോക്കലേറ്റ്,  മദ്യം എന്നിവയുടെ അമിത ഉപയോഗം കൂടാതെ അമിതവണ്ണമുള്ളവരിലും, ഗര്ഭിണികളിലും  ഉദരത്തിൽ നിന്നുള്ള മർദ്ദം വളരെ ഏറിയിരിക്കും. ഈ മർദ്ദം അന്നനാളത്തിലെ വാൽവുകളുടെ  ദൃഢത കുറയ്ക്കുകയും ചെയ്യുന്നു
ലക്ഷണങ്ങൾ
നിരന്തരം നീണ്ടു നിൽക്കുന്ന നെഞ്ചരിച്ചിൽ കൂടാതെയുള്ള നെഞ്ച് വേദന  എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ നെഞ്ചിന്റെ മധ്യ ഭാഗത്താണ്  വേദന അനുഭവപ്പെടുക. ഈ അവസരത്തിൽ ഡോക്ടറെ കണ്ടു വേദനയുടെ കാരണം സ്ഥിതികരിക്കുക അത്യാവിശ്യമാണ്.

മറ്റു ലക്ഷണങ്ങൾ 

പുളിച്ച് തികട്ടൽ
ചവർപ്പ് രസം  അനുഭവപ്പെടുക
തൊണ്ടയിൽ അന്യവസ്തുക്കൾ കടന്നതായി അനുഭവപ്പെടുക
ശ്വാസതടസ്സം
ഇടവിട്ട വരണ്ടചുമ  (മുകളിലേക്ക് എത്തുന്ന ആമാശയ രസം ശ്വാസനാളത്തിലേക്കു കടക്കുന്നതാണ് ഇതിനു കാരണം)
കൂടാതെ pharyngeal reflux   അഥവാ തൊണ്ടയിലെ റിഫ്ലക്സ് ഡിസീസ് എന്നിവയ്ക്ക് സാധ്യത വളരെ ഏറെയാണ്

ഹയാറ്റസ്  ഹെർണിയ  റിഫ്ലക്സ് ഡിസീസ്നു മറ്റൊരു കാരണം 

ശരീരത്തിലെ ഒരു വലിയ പേശിയാണ് diaphragm   നെഞ്ചിനെയും ഉദരത്തെയും തമ്മിൽ വേർതിരിച്ചു നിർത്തുന്നതും ഈ പേശിയാണ്  എന്നാൽ അന്നനാളം മുകളിൽ നിന്നും ആമാശയവുമായി സന്ധിക്കുന്നത്  ഈ പേശിയിലുള്ള ഒരു സുഷിരം വഴിയാണ് .  ഈ ഭാഗത്തെ പേശിയുടെ ദൃഢതക്കുറവ്  ആമാശയം മുകളിലേക്ക് കയറുന്നതിനു കാരണമാകും  ഈ തള്ളലിനെ ഹയാറ്റസ്  ഹെർണിയ    എന്ന് പറയുന്നു  ഈ അവസ്ഥ ഉള്ളവരിലും ആമാശയ രസം അന്നനാളത്തിലേക്കു കടക്കുന്നതിനു കാരണമാകാം.

രോഗ നിർണയം എങ്ങനെയെല്ലാം 

സാധരണയായി  മൂന്നു റ ടെസ്റ്റുകളാണ്   റിഫ്ലക്സ് ഡിസീസ് നിർണയിക്കുവാൻ ഉപയോഗിക്കുന്നത്
 

പി എച്  നിർണ്ണയം  
ബേരിയം  സ്റ്റഡി
എൻഡോസ്കോപ്പി 

പി എച്  നിർണ്ണയം  (PH metry )
 അന്നനാളത്തിലെ  ആസിഡിന്റെ അളവ്  അറിയുന്നതിനാണ് ഈ ടെസ്റ്റ് നിർദ്ദേശിക്കുന്നത് .ഒരു  സെൻസർ ഘടിപ്പിച്ച  ട്യൂബ് മൂക്കിലൂടെ  അന്നനാളത്തിലേക്കു കടത്തിവെച്ചു   12 മണിക്കൂർ  മുതൽ 24 മണിക്കൂർ വരെ നിരീക്ഷിക്കുന്നു .ഇതിലൂടെ റിഫ്ലക്സ് ആസിഡിന്റെ തോത്  മനസിലാക്കാം

ബേരിയം  സ്റ്റഡി

ഒരു സ്പെഷ്യൽ  ടെസ്റ്റാണിത് . ബേരിയം  ലായനി കുടിക്കുകയും  തുടർന്ന്   X-ray ടെസ്റ്റ് എടുക്കുകയും  ചെയ്യുന്നു  ഇതിലൂടെ  അന്നനാളത്തിന്റെ വൃക്തമായ  ആകൃതി  തടസ്സം   എന്നിവ മനസിലാക്കാൻ  ഈ ടെസ്റ്റ് ഏറെ സഹായകകരമാണ് .


എൻഡോസ്കോപ്പി 
ഇന്ന് ദഹനവയവസ്ഥയിലെ  രോഗനിർണയത്തിന്  ഏറ്റവും കൂടുതൽ   ഉപയോഗിക്കുന്നതു എൻഡോസ്കോപ്പി ടെസ്റ്റുകളാണ് .  വിരലോളം കനമുള്ള ഒരു ക്യാമറാ ട്യൂബ്   വായിലൂടെ കടത്തി അന്നനാളം ആമാശയം  ചെറുകുടലിൻറെ ആദ്യഭാഗം  എന്നിവ നിരീക്ഷിക്കുന്നു   കൂടാതെ NBI (narrow Band imaging)  പോലുള്ള  ലൈറ്റ് ഉപയോഗിച്ചുള്ള  രോഗനിർണ്ണയവും  നിലവിൽ ലഭ്യമാണ്   പരിശോധനയ്ക്കായി കലകൾ   ശേഖരിക്കു ന്ന  ബയോപ്സി  സംവിധാനവും  
ഇത്തരത്തിൽ  ശേഖരിക്കു ന്ന  കലകൾ    സൂഷ്മദർശിനിയുടെ  സഹായത്തോടെ  പരിശോധിച്ചു  നിലവിലെ രോഗാവസ്ഥ , രോഗത്തിന്റെ തീവ്രത   എന്നിവ സ്ഥിതീകരിക്കുന്നു . ഇത് തുടർചികിത്സയ്ക്കു  ഏറെ  സഹായകകരമാണ് .
നീണ്ടുനിൽക്കുന്ന  റിഫ്ലക്സ് ഡിസീസ്   കാരണമായേക്കാവുന്ന  ആരോഗ്യപ്രശ്നങ്ങൾ 
Esophagitis
 അന്നനാളം ചുവന്നു തടിക്കുന്ന അവസ്ഥയാണ്,  ഇതേ തുടർന്ന് വേദന   തടസ്സം തുടങ്ങിയവ  ഉണ്ടാകാം

Esophageal stricture 

അന്നനാളത്തിലെ  ചുരുക്കം   ആഹാരം വിഴുങ്ങുന്നതിനു  തടസ്സമുണ്ടാക്കുന്നു

Esophageal ulcer 
അന്നനാളത്തിലെ അൾസർ ക്രമേണ  രക്തസ്രാവം  അന്നനാളത്തിലെ വിള്ളൽ എന്നിവയ്ക്ക് കാരണമാകുന്നു

Barretts epithelium 
ബാരറ്റ്സ്  എപ്പിത്തീലിയം    അന്നനാളത്തിലെ കലകൾക്ക്  ഉണ്ടാകുന്ന മാറ്റമാണിത്  ഇത്തരം  മാറ്റങ്ങൾ ക്യാൻസ ഇറിന്റെ    പ്രാരംഭമായി  കാണണം

Asthma and dry cough 
കൂടതെ നീണ്ടുനിൽക്കുന്ന  വരണ്ട ചുമ  ആസ്മ


ജീവിതശൈലിമാറ്റം  - റിഫ്ലക്സ് ഡിസീസിനെ എങ്ങനെ  സ്വാധീനിക്കുന്നു


മദ്യം,കോഫി,പായ്ക്കറ്റ് ഡ്രിങ്ക്സ്, സോസ്, എണ്ണ,  കൊഴുപ്പ്  തുടങ്ങിയവയും  എരുവ്  പുളി  കൂടുതലുള്ള  ആഹാരം  പുളിരസം  നിറഞ്ഞ   പഴങ്ങൾ  മിന്റ്  ചോക്കലേറ്റ്   എന്നിവ റിഫ്ലക്സ് ഡിസീസ് ഉള്ളവർ പൂർണമായും  ഒഴുവാക്കുക
പുകവലി പൂർണമായും ഒഴുവാക്കുക
അമിത ഭാരം തടയുക
വളരെ സാവാധാനം  ആഹാരം ചവച്ചരച്ചു കഴിക്കുക   ചെറിയ അളവിൽ രണ്ടോ മൂന്നോ  തവണകളായി ഭക്ഷണം കഴിക്കുക
വയറുനിറയെ  വെള്ളംകുടിക്കുകയോ  ഭക്ഷണം കഴിക്കുകയോ പാടില്ല
കിടക്കുമ്പോൾ  അന്നനാളം  ആമാശയത്തിന്റെ നിരപ്പിൽ നിന്നും  കുറച്ചു മുകളിൽ  നില്ക്കാൻ ശ്രദ്ധിക്കണം കൂടാതെ കിടക്കുമ്പോൾ തല 6-8  ഇഞ്ചുവരെ  ഉയർത്തി  വയ്ക്കാൻ  ശ്രദ്ധിക്കണം
ഡോക്ടറുടെ  നിർദ്ദേശപ്രകാരമുള്ള   അന്റാസിഡുകൾ  മാത്രം  കഴിക്കുക ഇത് ആമാശയത്തിലെ   ആസിഡിന്റെ  അളവ് കുറയ്ക്കും  കൂടാതെ   അന്നനാളത്തിലെ  വാൽവുകൾ ദൃഢതപ്പെടുത്താനുള്ള  മരുന്നുകളും

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിഠായി

Anathapuri.🥰