പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പടേനി

പടയണിയുടെ നാട്ടിലൂടെ നടന്നൊരു കാലമുണ്ടായിരുന്നു. മീനച്ചൂട് കനക്കുമ്പോൾ    മറുതക്കോലങ്ങളും, യക്ഷിക്കോലങ്ങളും, പക്ഷിക്കോലങ്ങളും വസൂരിക്കെതിരെ ദംഷ്ട്ര കാട്ടി അലറാറുണ്ടായിരുന്നു. നെടുവീർപ്പുകൾക്കൊടുവിലെ കാലാരിക്കോലങ്ങളും. പിന്നിട്ടവഴികൾ  പേടിച്ചരണ്ട് ഇരുട്ടിലെവിടെയോ ഒളിച്ച പിണിയാൾ. ആപാല്‍സന്ധിയിൽ അവരിലെ ആരോ വിളിച്ചുണർത്തി .  തിരുവല്ല കുന്നന്താനം   പ്രദേശങ്ങളുടെ  മാത്രമായ അടവി, മറ്റുള്ളവരുടെ കാപ്പൊലി - ഭയം കൂറീയ രാത്രികൾ, അലർച്ചയും, ചാർത്തിയ ചായങ്ങളും തീവെട്ടികൾക്കുമുന്നിൽ തെളിഞ്ഞുകാണാം. ചിലർക്ക് കനവ്, ചിലർക്ക് നേര്, മറ്റുചിലർക്ക് വെറുമൊരു നേരംപോക്ക്. ആവാഹനം കഴിഞ്ഞു  സമസ്ത മന്ത്രങ്ങളും നിലയ്ക്കുമ്പോൾ  ഒരു പുതിയ പുലരിവരും. പടേനി ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ- ഒരു  പൂക്കാലംവരും . നാടിന്റെ നന്മ്മയിലിന്നു നാളമായിമാറുവാൻ നാം അണിയുന്നു  പടേനികോലങ്ങൾ. ചായവും, ചിലമ്പും പേറിയ ബീഭത്സമില്ലെങ്കിലും. പിണിയാൾക്കെതിരെ കൃപാനമാകുവാൻ നാം ആതുര സേവകർ . ചെറുത്തുനിൽപ്പിന്റെ  തീവെട്ടിപേറുന്ന പടയാളികൾ...

ചെമ്പരത്തി

ഭ്രാന്തമായ ജീവിതത്തിന്റെ മറഞ്ഞുപോയ സ്‌മൃതികളിൽ മധുരമില്ലാത്ത പ്രണയത്തിന്റെ വേദനയില്ലാത്ത വിരഹത്തിന്റെ വായിച്ചെടുക്കാൻ കഴിയാത്ത മൗനത്തിന്റെ അടയാളമായിരുന്നു അവൾ ചെമ്പരത്തി കൽ ദൈവങ്ങൾക്കിടയിലും ശവപ്പറമ്പിലും മാത്രം ജീവിതം സ്വയം  തളച്ചിട്ടവൾ