സഞ്ജീവനി
      ചെ റിയ  ഒരു  തലവേദനയുടെ  അസ്വാരസ്യത്തിലാണ്  കിടക്കയിലേക്കു  ചായ്ഞ്ഞത് . ഒരുപാടു  ചിന്തകൾ  മനസിലുടനീളം   മലർക്കംമറിഞ്ഞു  കടന്നുപോയി . അതിനിടയിൽ  ചെകിടത്തടിച്ചപോലെ  തലയുടെ  കനം  ഏറിവന്നു . അസഹ്യമായ  പിരിമുറുക്കം ,  പാടെ  ഒന്നുചുരുണ്ടുകൂടി , പിന്നെ  ഒന്നു  നിവർന്നു . തികച്ചും  ആകസ്മികത  നിറഞ്ഞു  തനിക്കു  എന്താണ്  സംഭവിക്കുന്നത് ?, സംഭവിക്കാൻ  പോകുന്നത് . എന്നുള്ള  വേവലാതി . തെല്ലു  നെടുവീർപ്പിട്ടു . കടുത്ത  ചൂട്  തോന്നി  എങ്കിലും  ഭയമാകാം  - പുതപ്പിനെ  വലിച്ചു  മെയ്യോടുചേർത്തു  . സ്വേദം  മെയ്യാസകലം  നനയിച്ചിരുന്നു . വേദനയ്ക്ക്  ശമനമായിക്കോട്ടെ   എന്ന്  കരുതി  മാത്രമാകാം  തല  ഇരുകൈകൾക്കും  ഇടയിൽ  വച്ച്  ചരിഞ്ഞു - നന്നെയൊന്നു   ചുരുണ്ടുകിടന്നു  . കണ്ണുകൾ  ഒന്നുകൂടി  മുറുക്കെയടച്ചു  . തലയിലെ  പേശികൾ  നുറുങ്ങുമാറു  വേദന  പുകഞ്ഞു  വന്നു   പിന്നെ  എന്തെന്നില്ലാത്ത  മന്ദത  തോന്നി   ഒരു  ആലസ്യത്തിലേക്കു   വഴുതിനീങ്ങി , കണ്ണിനു  ചുറ്റും   ഒരു  നീല  വെളിച്ചം  സംജാതമായി   തിരുനെറ്റിക്കു  മുന്നിൽ  ഒരു  വെളുത്ത  കുറിയ  വര  സ്ഥാനം  പിടിച്ചു , അതിനു  തെല...