ചെറുവിരൽ
     പടുസാഹിത്യത്തിൻറെ   കുത്തകക്കളങ്ങളിൽ   ഒരു  ചെറുവിരലോളം   വലിപ്പമുള്ള  എന്റെ   കുത്തി  കുറുപ്പുകൾക്കു   ചെറുവിരൽ  എന്നല്ലാതെ  എന്ത്  വിളിക്കാനാണ്    
ഈ അടുത്തിടയ്ക്കെപ്പോഴൊആണ് ആ മാലാഖക്കുട്ടി എന്നെ കാണാൻ വന്നത്. ഒറ്റനോട്ടത്തിൽ എനിക്കറിയാൻ കഴിഞ്ഞു അവളൊരു മാലാഖകുട്ടിയാണെന്നു. ചിത്രത്തിൽ കാണുന്നതുപോലെ അവൾക്കു ചിറകൊന്നുമില്ലായിരുന്നു നല്ലൊരു മനസുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മനസ്സ്. അത്രമാത്രം അവള് സമ്മാനിച്ച ആ കുറ്റിപെൻസിലും ഒപ്പം ഒരു ചുവന്ന പുഷ്പവും വിധിക്കപെട്ടതോ കുറിയ കുറെ വരകൾ അതിലേക്കു ചാലിച്ച നിറങ്ങളും.