നിന്നെയും കാത്തീവഴിയിൽ

ആവണി പൂവണി ദാവണി ചുറ്റിയ ശ്രാവണ സന്ധ്യയിന്നെന്റെ മുന്നിൽ ആതിര നിലാവിന്റെ ഓരത്തു കാഴ്ചകൾ കണ്ടു നീ നിൽക്കവേ..... അതുവഴിപോയൊരു തെന്നൽ നിൻ അളകങ്ങൾ മാടിയൊതുക്കി മറഞ്ഞു മാടിയൊതുക്കി മറഞ്ഞു വർണ്ണ ശലഭങ്ങൾ മുക്തമാം കുയിൽ നാദം അമ്പല മണിയൊച്ച ഒക്കെയും കാതിൽ മുഴങ്ങിടുമ്പോൾ സന്ധ്യാംബരങ്ങളിൽ നിൻ- നിഴൽ കാത്തീവഴികളിൽ ഞാനുമലിഞ്ഞു